COVID 19KeralaLatest NewsNews

സ്വര്‍ണ വായ്പ ഉപഭോക്താക്കള്‍ക്ക് കോവിഡ് -19 ഇന്‍ഷുറന്‍സ് കവറേജുമായി മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ സ്വര്‍ണ വായ്പ ഉപഭോക്താക്കള്‍ക്ക് കോവിഡ് -19 ഇന്‍ഷുറന്‍സ് കവറേജ് ലഭ്യമാക്കും. ഇതിനായി കോട്ടക് മഹീന്ദ്ര ജനറല്‍ ഇന്‍ഷുറന്‍സു കമ്പനിയുമായി മുത്തൂറ്റ് ഫിനാന്‍സ് കരാര്‍ വച്ചു.

അനിശ്ചിതത്വത്തിന്റെ ഈ സമയത്ത് മുത്തൂറ്റ് ഫിനാന്‍സ് ഇരട്ട പ്രയോജനമാണ് ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നത്. എം. എസ്. എല്‍. പദ്ധതിയില്‍ സ്വര്‍ണ വായ്പ എടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഗ്രാമിന് ഉയര്‍ന്ന തുക വായ്പയായി ലഭിക്കുന്നതിനൊപ്പം 1,00,000 രൂപയുടെ കോവിഡ്-19 ഇന്‍ഷുറന്‍സ് കവറേജും ലഭ്യമാകുന്നു. മുത്തൂറ്റ് ഫിനാന്‍സ് ആയുഷ് ഗോള്‍ഡ് ലോണ്‍ എന്ന പദ്ധതിയിലൂടെയാണ് അര്‍ഹതയുള്ള ഇടപാടുകാര്‍ക്ക് കോവിഡ്-19 കവറേജ് ലഭ്യമാക്കുന്നത്.

ഒരു കമ്പനിയെന്ന നിലയില്‍ മുത്തൂറ്റ് ഫിനാന്‍സ് എല്ലായ്‌പ്പോഴും ആളുകളെ സഹായിക്കാനും ഒരു പങ്ക് സമൂഹത്തിന് തിരികെ നല്‍കുന്നതിലും വിശ്വസിക്കുന്നു. നിലവിലുള്ള ഉപഭോക്തൃ ലോയല്‍റ്റി പ്രോഗ്രാമിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഭാഗമായി, ഇടപാടുകാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുകയാണ്. ഇതുവഴി അവരില്‍ ആത്മവിശ്വാസം വളര്‍ത്തുവാനും ജീവിതത്തില്‍ ഭയമില്ലാതെ മുന്നോട്ട് പോകുന്നതിന് അവരെ സഹായിക്കുവാനും തങ്ങള്‍ ലക്ഷ്യമിടുന്നു, മുത്തൂത്ത് ഫിനാന്‍സ്് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

ഈ സമയത്ത് ഏറ്റവും അനുയോജ്യമായ ഇന്‍ഷുറന്‍സ് ഉത്പന്നം ലഭ്യമാക്കുവാന്‍ രാജ്യത്തെ ഏറ്റവും വിശ്വസ്തതയുള്ള ബ്രാന്‍ഡായ മുത്തൂറ്റ് ഗ്രൂപ്പുമായി ചേരുന്നതില്‍ തങ്ങള്‍ക്കു വലിയ സന്തോഷമുണ്ടെന്ന്, കോട്ടക് മഹീന്ദ്ര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് മള്‍ട്ടി-ചാനല്‍ വിതരണത്തിന്റെ ഇവിപിയും തലവനുമായ ജഗ്ജീത് സിംഗ് സിദ്ധു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button