KeralaLatest NewsNews

13 കെ.എസ്.ഇ.ബി സബ്സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു : പുതിയ സബ്സ്റ്റേഷനുകൾ പ്രസരണരംഗത്ത് വലിയ മെച്ചമുണ്ടാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം • കെ.എസ്.ഇ.ബിയുടെ 13 സബ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും തലശ്ശേരി സബ് സ്റ്റേഷന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. വൈദ്യുതി മേഖലയിലെ 14 പദ്ധതികളുടെ ഉദ്ഘാടനം ആദ്യമായാണ് ഒരുമിച്ച് നടക്കുന്നത്.

കെ.എസ്.ഇ.ബിയുടെ പുതിയ സബ്സ്റ്റേഷനുകൾ യാഥാർഥ്യമാകുന്നതോടെ പ്രസരണരംഗത്തും വിതരണരംഗത്തും വലിയ മെച്ചമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള വൈദ്യുതി നൽകാനാകും. സമ്പൂർണ വൈദ്യുതിവത്കരണം നടപ്പാക്കി നാം രാജ്യത്ത് തന്നെ ശ്രദ്ധനേടിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിനൊപ്പം വികസനപദ്ധതികൾ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി നിശ്ചിതസമയത്ത് തന്നെ പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അമ്പലത്തറ, രാജപുരം (കാസർകോട്), എളങ്കൂർ, പോത്തുകല്ല് (മലപ്പുറം), ചെമ്പേരി, വെളിയമ്പ്ര (കണ്ണൂർ), കുറ്റിക്കാട്ടൂർ, തമ്പലമണ്ണ, മാങ്കാവ് (കോഴിക്കോട്), അഞ്ചൽ, ആയൂർ (കൊല്ലം), ബാലരാമപുരം, മുട്ടത്തറ (തിരുവനന്തപുരം) എന്നീ സബ് സ്റ്റേഷനുകളുടെ ഉദ്ഘാടനമാണ് നടന്നത്. ഇതിനുപുറമേ കണ്ണൂർ തലശ്ശേരി 220 കെ.വി സബ് സ്റ്റേഷന്റെ ശിലാസ്ഥാപനവും നടന്നു.

കാഞ്ഞങ്ങാട് അമ്പലത്തറയിൽ 39.68 കോടി രൂപ ചെലവാക്കിയും മഞ്ചേരി എളങ്കൂരിൽ 36 കോടി ചെലവാക്കിയുമാണ് രണ്ട് 220 കെ.വി സബ്സ്റ്റേഷനുകൾ യാഥാർഥ്യമാക്കിയത്.

ഇരിക്കൂർ ചെമ്പേരിയിൽ 15.2 കോടി രൂപ ചെലവാക്കിയും കുന്നമംഗലം കുറ്റിക്കാട്ടൂരിൽ 4.32 കോടി ചെലവാക്കിയും തിരുവമ്പാടി തമ്പലമണ്ണയിൽ 27 കോടി ചെലവാക്കിയും കോഴിക്കോട് മാങ്കാവിൽ 5.46 കോടി ചെലവാക്കിയും പുനലൂർ അഞ്ചലിൽ 30.75 കോടി ചെലവാക്കിയും ആയൂരിൽ 5 കോടി ചെലവാക്കിയും കോവളം മണ്ഡലത്തിൽ ബാലരാമപുരത്ത് മൂന്ന് കോടി ചെലവാക്കിയും തിരുവനന്തപുരത്ത് മുട്ടത്തറയിൽ 40 കോടി രൂപ ചെലവാക്കിയുമാണ് 110 കെ.വി സബ് സ്റ്റേഷനുകൾ നിർമിച്ചത്.

കാഞ്ഞങ്ങാട് രാജപുരത്ത് 5.54 കോടി ചെലവാക്കിയും പേരാവൂർ വെളിയമ്പ്രയിൽ 1.37 കോടി രൂപ ചെലവാക്കിയും നിലമ്പൂരിൽ പോത്തുകല്ലിൽ 7.21 കോടി ചെലവാക്കിയുമാണ് 33 കെ.വി സബ്സ്റ്റേഷനുകൾ നിർമിച്ചത്.

ചടങ്ങിൽ വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ എൻ.എസ്. പിള്ള സ്വാഗതം പറഞ്ഞു. കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ ആൻറ് സിസ്റ്റം ഓപറേഷൻ വിഭാഗത്തിലെ ഡോ: പി. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.എൽ.എമാർ, എം.പിമാർ, ജനപ്രതിനിധികൾ എന്നിവർ അതതു സബ്സ്റ്റേഷനുകളിൽ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button