ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുളളയില്‍ സൈന്യം വധിച്ച രണ്ട് ഭീകരരില്‍ ഒരാള്‍ ലഷ്‌കര്‍ കമാന്‍ഡര്‍ സജാദ് ആണെന്ന് പൊലീസ് അറിയിച്ചു. മൂന്ന് ഭീകരരാണ് സുരക്ഷാസംഘത്തിന് നേരെ ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഒരാള്‍ക്കു വേണ്ടി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.
രാവിലെ ഒമ്പത് മണിയോടെയാണ് ബാരാമുള്ളയിലെ കെരാരി മേഖലയില്‍ സുരക്ഷാ ജോലിയിലായിരുന്ന സംഘത്തിന് നേരെ ഭീകരര്‍ വെടിവച്ചത്. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിച്ചു. പതിനഞ്ച് മിനിറ്റോളം നീണ്ട ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കൊപ്പം ജമ്മുകശ്മീര്‍ പൊലീസിലെ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ മുസഫര്‍ അഹമ്മദും വീരമൃത്യു വരിച്ചിരുന്നു.
ജമ്മു കശ്മീരില്‍ ഒരാഴ്ച്ചയ്ക്കിടെ സുരക്ഷാ സേനയ്ക്കു നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഓ?ഗസ്റ്റ് 14, 12 തീയതികളിലും സമാന രീതിയിലുള്ള ആക്രമണങ്ങളുണ്ടായിരുന്നു.
Post Your Comments