മസ്‌ക്കറ്റ് : ഹിജ്റ പുതുവര്‍ഷരാംഭത്തോടനുബന്ധിച്ച് ഒമാനില്‍ ഒദ്യോഗിക അവധി പ്രഖ്യാപിച്ചു. ഹിജ്റ വര്‍ഷം 1442ലെ അദ്യ ദിനമായ മുഹറം ഒന്നിനു രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കുമെന്ന് അറിയിപ്പിൽ പറയുന്നു. മുഹറം ഒന്ന് ഓഗസ്റ്റ് 21 വെള്ളിയാഴ്ചയാണെങ്കില്‍ പകരം അവധി മുഹറം 3ന് (ഓഗസ്റ്റ് 23 ഞായറാഴ്ച) ആയിരിക്കും. മാസപ്പിറവി ദൃശ്യമാവുന്നതിനനുസരിച്ച് പുതുവര്‍ഷാരംഭ ദിനം പ്രഖ്യാപിക്കുമെന്നു അധികൃതര്‍ അറിയിച്ചു.
Post Your Comments