KeralaLatest NewsNews

പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഭരണം മാറണമെന്ന് ജനങ്ങൾ ആഗ്രഹിച്ച് തുടങ്ങി : എകെ ആന്‍റണി

കൊല്ലം : കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പും തൊട്ട് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായ രാഷ്ട്രീയ കാലാസ്ഥയാണെന്നും, . പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഭരണം മാറണമെന്ന് ജനങ്ങൾ ആഗ്രഹിച്ച് തുടങ്ങിയെന്നും മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണി.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേതൃത്വം നൽകുന്ന സര്‍ക്കാര്‍ അധികാരത്തിൽ വരും. ഇതിന് മുന്നോടിയായി ദ്ദേശ തിരഞ്ഞെടുപ്പിൽ തിളങ്ങുന്ന വിജയം നേടണമെന്നു എ.കെ ആന്റണി പറഞ്ഞു. പാര്‍ട്ടി ഘടകങ്ങൾ ഒത്തൊരുമയോടെ മുന്നോട്ട് പോകണം. വാര്‍ഡ് തലം മുതൽ ഐക്യവും അച്ചടക്കവും പാലിക്കണമെന്നും . തര്‍ക്കങ്ങൾ പാര്‍ട്ടി ഫോറങ്ങളിൽ പറഞ്ഞ് തീര്‍ക്കണമെന്നും എകെ ആന്‍റണി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button