UAELatest NewsNewsGulf

പ്രവാസികൾക്ക് ആശ്വാസം : പൊതുമാപ്പ് നീട്ടി നൽകി യുഎഇ

അബുദാബി : പ്രവാസികൾക്ക് ആശ്വസിക്കാം, പൊതുമാപ്പ് മൂന്ന് മാസത്തേക്ക് നീട്ടി നൽകി യുഎഇ. വിസാ നിയമം ലംഘിച്ച് യു എ ഇയിൽ തങ്ങുന്ന പ്രവാസികൾക്ക് പിഴയില്ലാതെ മടങ്ങുന്നതിനുള്ള സമയപരിധി നവംബർ 17 വരെയാണ് നീട്ടി നൽകിയത്. മെയ് 18 ന് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി. മാർച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി അവസാനിച്ചവർക്കായിരിക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുന്നത്. സന്ദകർശക വിസ, താമസവിസ, കുടുംബവിസ തുടങ്ങി എല്ലാ വിസക്കാർക്കും ബധകമാണ്. ഇവർക്ക് പിഴയില്ലാതെ നവംബർ 17നുള്ളിൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കും. മാർച്ച് ഒന്നിന് ശേഷം വിസാ കാലാവധി തീർന്നവർക്കും, വിസ റദ്ദാക്കിയവർക്കും ഈ ആനുകൂല്യം ലഭിക്കുന്നതല്ല.

മാർച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി തീർന്നവർക്ക് പാസ്പോർട്ടും ടിക്കറ്റും കൈവശമുണ്ടെങ്കിൽ മറ്റ് മുൻകൂർ നടപടികളില്ലാതെ നാട്ടിലേക്ക് പോകാവുന്നതാണ്. ദുബായ് വിമാനത്താവളം വഴി മടങ്ങുന്നവർ 48 മണിക്കൂർ മുൻപും, അബൂദബി, ഷാർജ, റാസൽഖൈമ എയർപോർട്ടുകൾ വഴി മടങ്ങുന്നവർ ആറ് മണിക്കൂറ് മുമ്പും എമിഗ്രേഷൻ വിഭാഗത്തിൽ എത്തണം. പൊതുമാപ്പ് ആനുകൂല്യത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് പിന്നീട് തിരിച്ചുവരാൻ വിലക്കുണ്ടാവില്ലെന്ന് പ്രഖ്യാപനം നടത്തിയ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് ഡയറക്ടർ ജനറൽ മേജർ ജനറൽ സഈദ് റഖാൻ അൽ റാശിദി അറിയിച്ചു, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന കുടുംബങ്ങൾ ഒന്നിച്ചാണ് തിരിച്ചുപോകേണ്ടതെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം : 800 453 എന്ന ടോൾഫ്രീ നമ്പർ

shortlink

Related Articles

Post Your Comments

Related Articles


Back to top button