KeralaLatest NewsNews

ഡോക്ടര്‍ മുതല്‍ തൂമ്പാ തൊഴിലാളി വരെ; ഒറ്റ ക്ലിക്കിൽ സേവനം റെഡി

കോഴിക്കോട് : കോവിഡ് തകിടം മറിച്ച തൊഴിൽ മേഖലയ്ക്ക് ഉണർവേകാൻ മൊബൈൽ ആപ്പ് ഒരുക്കി യുവസംരംഭകർ. ഒരു നിശ്ചിത തൊഴില്‍ മേഖലയിലെ വിദഗ്ധരെ ലഭ്യമാക്കുന്ന പതിവ് ആപ്പില്‍ നിന്ന് വ്യത്യസ്തമാണ് ‘ടണ്‍സ് ഓണ്‍ലൈന്‍ ആപ്പ്’.

ഡോക്ടര്‍ മുതല്‍ ഡാന്‍സ് ടീച്ചര്‍ വരെ, പ്ലംബറും കാര്‍പ്പന്ററും മുതല്‍ ഡിടിപി ഓപ്പറേറ്റര്‍വരെ, തെങ്ങുകയറ്റക്കാരന്‍ മുതല്‍ തൂമ്പാ തൊഴിലാളി വരെ, ഓട്ടോറിക്ഷ, ജെസിബി, ഗുഡ്സ്, വാഹനങ്ങള്‍ ലോറി എന്നിയുടെ ബുക്കിംഗ് അങ്ങിനെ സമസ്ത മേഖലയിലെയും ആളുകളുടെ സേവനം ഒരു കുടക്കീഴില്‍ ഒരുക്കുന്നു എന്നതാണ് ടണ്‍സ് ഓൺലൈനിന്റെ പ്രത്യേകത.

ഒരു മണിക്കൂര്‍ മുതലങ്ങോട്ടുള്ള സേവനം ആപ്പിലൂടെ നിങ്ങള്‍ക്ക് ലഭ്യമാകും. ആപ്പ് തുറന്ന് ഓപ്ഷനിൽ എത്തിയാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളയാളുടെ സേവനത്തിന് നിങ്ങള്‍ നിശ്ചയിക്കുന്ന സമയത്തേക്ക് എത്ര തുക നല്‍കണം എന്നതു വ്യക്തമാകും. ഇക്കാര്യം ബോധ്യപ്പെട്ട ശേഷം മാത്രം സേവനം ലഭ്യമാക്കിയാൽ മതി.

കോഴിക്കോട്ടെ യുവസംരംഭകരുടെ കൂട്ടായ്മയായ ടണ്‍സ് ഫെസിലിറ്റേറ്റേഴ്സ് ആണ് പുതിയ ആപ്പിന്റെ ഉപജ്ഞാതാക്കള്‍. ആധുനിക സാങ്കേതിക വിദ്യയായ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പ്ലാറ്റ് ഫോം ഉപയോഗിച്ചാണ് ടണ്‍സ് ഓണ്‍ലൈന്‍ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കും സേവന ദാതാക്കള്‍ക്കും ഒറ്റ പ്ലാറ്റ് ഫോമാണ് ഒരുക്കിയിട്ടുള്ളത് എന്നത് ടണ്‍സിന്റെ പ്രത്യേകതയാണ്. ആപ്പില്‍ ചേരുന്ന ഒരാള്‍ക്ക് ജോലിക്കാരനും ഒപ്പം തന്റെ ആവശ്യങ്ങള്‍ക്ക് ആളെ കണ്ടെത്തുന്ന ഉപഭോക്താവുമാകാന്‍ പറ്റും.

സെപ്തംബറില്‍ മഞ്ചേരിയില്‍ ടണ്‍സ് ഓണ്‍ലൈനിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കും. ഒക്ടോബറില്‍ കോഴിക്കോടും ജനുവരി മുതല്‍ കേരളമൊട്ടാകെയും പ്രവര്‍ത്തനമാരംഭിക്കും. എല്ലാ ജില്ലകളിലും ഓഫീസുകളും എല്ലാ പഞ്ചായത്തിലും പ്രതിനിധികളും ടണ്‍സിനുണ്ടാവും. നിങ്ങള്‍ ആവശ്യപ്പെട്ട ജോലിക്കാരന്‍ എവിടെയെത്തി എന്നു കാണുന്നതിനുള്ള ട്രാക്കിംഗ് സംവിധാനമുള്‍പ്പെടെ നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ചു കൊണ്ടുള്ളതാണ് ടണ്‍സ് ഓണ്‍ലൈന്‍ ആപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button