COVID 19Latest NewsIndiaNews

വീണ്ടും ഭീകരാക്രമണം : സൈനികർക്ക് വീരമൃത്യു

കശ്മീർ : സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം, മൂന്ന് സൈനികർക്ക് വീരമൃത്യു. ജമ്മു കാശ്മീരിൽ ബാരാമുള്ളയില്‍ ക്രീരി മേഖലയിലാണ് സംഭവം. മുസഫർ അഹമ്മദ് എന്ന പോലീസ് ഉദ്യോഗസ്ഥനും, . രണ്ട് സിആർപിഎഫ് ജവാൻമാരുമാണ് കൊല്ലപ്പെട്ടത്.

സൈനിക വാഹനത്തില്‍ നിന്ന് ഇറങ്ങവേയാണ് സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായത്. 5 ഭീകരരാണ് ആക്രമണം നടത്തിയതെന്നും, ശേഷം ഇവർ ഓടി രക്ഷപ്പെട്ടെന്നും സുരക്ഷ സേന അറിയിച്ചു. സുരക്ഷാ സേന പ്രദേശം അടച്ച് തെരച്ചിൽ തുടങ്ങി. ഒരാഴ്ചയ്ക്കിടെ സേനക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button