KeralaLatest NewsNewsIndia

ഓര്‍ത്തഡോക്‌സ്- യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തു.

ഓര്‍ത്തഡോക്‌സ്- യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ഏറ്റെടുക്കല്‍ എതിര്‍ത്തു കൊണ്ട് പള്ളിയില്‍ തമ്പടിച്ചിരുന്ന യാക്കോബായ വിശ്വാസികളെയും ബിഷപ്പുമാര്‍ അടക്കമുള്ള മതപുരോഹിതന്മാരെയും അറസ്റ്റ് ചെയ്ത് നീക്കിയാണ് സര്‍ക്കാര്‍ പള്ളി ഏറ്റെടുത്തത്.ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്തത്. പള്ളി ഏറ്റെടുത്ത് തിങ്കളാഴ്ച്ച റിപ്പോര്‍ട്ട് കൈമാറാനായിരുന്നു എറണാകുളം ജില്ലാ കളക്ടര്‍ക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്.

പുലര്‍ച്ചെ അഞ്ചു മണിയോടെ വന്‍ സന്നാഹങ്ങളുമായാണ് പൊലീസും റവന്യു ഉദ്യോഗസ്ഥരും പള്ളിയിലെത്തിയത്. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അകത്തുകടന്ന പൊലീസ് പ്രതിഷേധക്കാരെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ് ചെയ്തവരെയെല്ലാം വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button