കൊച്ചി • നടന്‍ മോഹന്‍ലാലിനെ ലാലപ്പന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ശ്രീകണ്ഠന്‍ നായരുടെ ഫ്ലവേഴ്സ് ടി.വി. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിയിലെ ക്യാരക്ടര്‍ എന്‍ട്രി സ്കിറ്റിലാണ് മോഹന്‍ലാലിനെ അധിക്ഷേപിച്ചത്. പരമാര്‍ശം അറിയാതെ സംഭവിച്ചതാണെന്നും മോഹന്‍ലാലിനെ സ്‌നേഹിക്കുന്നവര്‍ക്കുണ്ടായ വിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചാനല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ അറിയിച്ചു.
എന്നാല്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തിലല്ല സ്‌കിറ്റ് ചെയ്തതെന്നും അദ്ദേഹം തങ്ങളുടെ നിരവധി പരിപാടികളില്‍ അതിഥിയായി എത്തിയിട്ടുണ്ടെന്നും ചാനല്‍ പ്രസ്താവനയില്‍ അറിയിച്ചു. അബദ്ധത്തില്‍ സംഭവിച്ച പിഴവാണിതെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ഫ്‌ളവേഴ്‌സ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, ഫ്ലാവേഴ്സിന്റെ പ്രസ്താവന വന്ന ശേഷവും ആരാധകര്‍ പ്രതിഷേധം തുടരുകയാണ്. ലക്ഷക്കണക്കിന് ആളുകൾ കണ്ട പരിപാടി ആയതിനാൽ സോഷ്യൽ മീഡിയയിലൂടെ കേവലം ഒരു പ്രസ്താവന ഇറക്കിയാൽ തങ്ങൾ തൃപ്തരാകില്ലെന്ന നിലപാടിലാണ് ആരാധകർ. ‘പരിപാടിയിൽ അത് പറഞ്ഞയാളും അതിന് സ്ക്രിപ്റ്റ് എഴുതിയ ആളും അതിന്റെ അണിയറപ്രവർത്തകരും മുഴുവൻ പരിപാടിയിൽ വന്ന് മാപ്പ് പറയണം’ എന്നാണ് കമന്റ് ചെയ്യുന്നവരില്‍ ഭൂരിപക്ഷം പേരുടെയും ആവശ്യം.
സംഭവത്തില്‍ മോഹന്‍ലാലോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഈ വിഷയത്തില്‍ ഇത് വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അടുത്തിടെ, വ്യാജവാര്‍ത്ത സംപ്രേക്ഷണം ചെയ്ത കേസില്‍ 24 മേധാവി ശ്രീകണ്ഠന്‍ നായരെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
https://www.facebook.com/flowersonair/photos/a.781002391945419/3531442856901345/
Post Your Comments