കണ്ണൂർ : മമ്മൂട്ടിയുടെ ഏറ്റവും പുതിയ വൈറല്‍ ഫോട്ടോയെ പ്രശംസിച്ച് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. കോവിഡ് കാലത്തെ വിശ്രമജീവിതം ആരോഗ്യ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തിയ നടൻ മമ്മൂട്ടി മികച്ച മാതൃകയാണെന്നും ഇ.പി ജയരാജൻ. ഫേസ്ബുക് പേജിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഇന്നലെ വൈകിട്ട് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സെല്‍ഫി ചിത്രങ്ങള്‍ നിമിഷങ്ങള്‍ കൊണ്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായത്. ഇന്‍സ്റ്റഗ്രാമില്‍ പുറത്തുവിട്ട രണ്ട് ചിത്രങ്ങളെ പുകഴ്ത്തിയും അത്ഭുതം രേഖപ്പെടുത്തിയും യുവതാരങ്ങളടക്കം രംഗത്തുവന്നിരുന്നു. ടോവിനോ തോമസ്, ജയസൂര്യ, ആസിഫ് അലി, നസ്‍രിയ, റിമി ടോമി, അനു സിത്താര, അനുപമ പരമേശ്വരന്‍, പേളി മാണി തുടങ്ങി നിരവധി പേര്‍ മമ്മൂട്ടിയുടെ ചിത്രത്തിന് കൈയ്യടിച്ചു. വീട്ടിലിരുന്നുള്ള ജോലിയാണെന്നും മറ്റ് ജോലികൾ ഒന്നുമില്ലെന്നും വർക്ക് ഔട്ടാണ് പരിപാടിയെന്നുമാണ് ചിത്രത്തിന് മമ്മൂട്ടി നല്‍കിയ അടിക്കുറിപ്പ്.
ഇ.പി ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം………………………………………..
കോവിഡ് കാലത്ത് വിശ്രമജീവിതം ആരോഗ്യ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തി മികച്ച മാതൃകയാവുകയാണ് സിനിമാതാരം മമ്മൂട്ടി. ഇന്നലെ താരം പുറത്ത് വിട്ട ചിത്രം അതിന് തെളിവാണ്. സൂക്ഷ്മതക്കൊപ്പം ആരോഗ്യവാനായിരിക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം. ഈ പ്രായത്തിലും നല്ല ശാരീരിക ആരോഗ്യം കാത്ത് സൂക്ഷിക്കാനാവുക എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. തന്റെ കഠിനപ്രയത്‌നത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന മമ്മൂട്ടി മുഴുവന്‍ ആളുകള്‍ക്കും വലിയമാതൃകയാണ്. കോവിഡ് കാലം മാറി മികവുറ്റ കഥാപാത്രങ്ങളുമായി സജീവമാകാന്‍ മമ്മൂട്ടിക്ക് കഴിയും. എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.
Post Your Comments