പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ ഇതുവരെ ഇന്ത്യയിലെ 25 ലക്ഷത്തിലധികം ആളുകളെ ബാധിച്ച കോവിഡിനോട് പൊരുതി വിജയിച്ച് 98 കാരന്. മുംബൈയിലെ നെരുളില്‍ താമസിക്കുന്ന ശിപായി രാമു ലക്ഷ്മണ്‍ സക്പാലിനെ (റിട്ടയേര്‍ഡ്) കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ഇന്ത്യന്‍ നേവല്‍ ഹോസ്പിറ്റല്‍ ഷിപ്പ് അശ്വിനിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കോവിഡ് മൂലം എത്തിയ അദ്ദേഹത്തിന് ന്യുമോണിയ രോഗം കണ്ടെത്തിയത്.
നാവിക ആശുപത്രിയില്‍ 98കാരനെ വിജയകരമായി തന്നെ കൈകാര്യം ചെയ്തു. അത് ഫലവും കണ്ടു. ഇന്ത്യ 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ അദ്ദേഹം കോവിഡ് -19 ല്‍ നിന്ന് സുഖം പ്രാപിച്ചു. അദ്ദേഹത്തിന്റെ രോഗമുക്തി പ്രതികൂല സാഹചര്യങ്ങളില്‍ മനുഷ്യാത്മാവിന്റെ ശക്തിയും സഹിഷ്ണുതയും കാണിക്കുന്നു. ഏതൊരവസ്ഥയിലും ആത്മവിശ്വാസം കൈവിടാതെ പൊരുതി നേടിയ ജീവിതമായി മാറി സക്പാലിന്റെ ഈ തിരിച്ചു വരവ്.
കോവിഡ് -19 നെതിരായ പോരാട്ടത്തിലെ പ്രാഥമിക നാവിക ആരോഗ്യ സംരക്ഷണ കേന്ദ്രമായ ഐഎന്‍എച്ച്എസ് അസ്വിനിയില്‍ സക്പാലിന് ഊഷ്മളമായ വിടവാങ്ങല്‍ ആണ് നല്‍കിയത്, നാവികസേന, കരസേന, വ്യോമസേന, തീരസംരക്ഷണ സേന എന്നിവിടങ്ങളില്‍ നിന്നുള്ള വിരമിച്ച കോവിഡ് രോഗികളുടെ പരിചരണം കൈകാര്യം ചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് ഐഎന്‍എച്ച്എസ് അസ്വിനി.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 63,000 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 63,489 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 25.89 ലക്ഷം ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 25,89,62 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്. 944 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. ഇതോടെ മരണസംഖ്യ 49000 കവിഞ്ഞു. ഇതുവരെ 49,980 പേരാണ് രാജ്യത്ത് രോഗബാധ മൂലം മരണപ്പെട്ടത്.
ഏകദേശം 18.62 ലക്ഷം പേര്‍ ഇതുവരെ സുഖം പ്രാപിച്ചു. വീണ്ടെടുക്കല്‍ നിരക്ക് ഇന്ന് രാവിലെ 71.91 ശതമാനമായി ഉയര്‍ന്നു. 18,62,258 പേരാണ് രാജ്യത്ത് ഇതുവരെ സുഖം പ്രാപിച്ചത്. രോഗത്തിന്റെ വ്യാപനത്തെ സൂചിപ്പിക്കുന്ന പോസിറ്റീവ് നിരക്ക് 8.50 ശതമാനമാണ്. മരണനിരക്ക് 1.94 ശതമാനമായി കുറഞ്ഞു. ഇന്ത്യയിലെ മൊത്തം കൊറോണ വൈറസ് കേസുകളില്‍ 6,77,444 സജീവ കേസുകളാണ് നിലവില്‍ ഉള്ളത്.
Post Your Comments