രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്. കഴിഞ്ഞ ദിവസം മാത്രം 92,071 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ രോഗികളുടെ എണ്ണം നാല്‍പത്തിയെട്ട് ലക്ഷം കവിഞ്ഞിരിക്കുകയാണ്. ഇതുവരെ 79,722 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. അതീവജാഗ്രത പാലിക്കേണ്ട ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഈ കണക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നു.
ഇതിനിടെ മറ്റൊരു റിപ്പോർട്ട് കൂടെ പുറത്തു വരുന്നുണ്ട്. ലോകത്ത് ഏറ്റവുമധികം കൊവിഡ് അതിജീവനം നടക്കുന്നത് ഇന്ത്യയിലാണെന്നാണ് ഈ വാര്‍ത്ത. ആഗോളതലത്തില്‍ തന്നെ കൊവിഡുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ മഹാമാരിയുടെ ആദ്യഘട്ടം മുതല്‍ തന്നെ തയ്യാറാക്കി വരുന്ന ‘ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റിയുടെ’ പട്ടികയിലാണ് കൊവിഡ് അതിജീനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് കാണിക്കുന്നത്.
‘പോലീസിന് ആനയും കുതിരയും കളിക്കാനുള്ളതല്ല പൗരന്റെ ദേഹം’- പിണറായി സർക്കാരിനെതിരെ സംവിധായകൻ അരുൺ ഗോപി
കൊവിഡ് മുക്തിയുടെ കാര്യത്തില്‍ നേരത്തേയുണ്ടായിരുന്ന തോതിന് ഇടിവ് സംഭവിച്ചിട്ടില്ല.ഇതുവരെ മുപ്പത്തിയേഴ് ലക്ഷത്തിലധികം പേര്‍ രാജ്യത്ത് കൊവിഡ് മുക്തരായി എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കൊവിഡ് മുക്തിയുടെ തോത് 78 ശതമാനത്തിലെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി.പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് അനുസരിച്ച് രോഗം അതിജീവിച്ചവരുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Post Your Comments