Latest NewsNewsIndia

നൃത്യാനന്ദ ദാസിനൊപ്പം ഒരേ വേദിയില്‍ പങ്കെടുത്തിട്ടും പ്രധാനമന്ത്രി ക്വാറന്റീനിൽ പോകാത്തത് എന്തുകൊണ്ടാണ്? ശിവസേന

ന്യൂഡൽഹി : അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമിപൂജ ചടങ്ങിൽ പങ്കെടുത്ത നൃത്യ ഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് ക്വാറന്റീനിൽ പോവാത്തതെന്ന് ശിവസേന. മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന ചോദ്യവുമായി രം​ഗത്തെത്തിയത്.

“ഓഗസ്റ്റ് 5ന് നടന്ന ഭൂമിപൂജ ചടങ്ങില്‍ 75 കാരനമായ രാമജന്മഭൂമി ട്രസ്റ്റ് തലവന്‍ നൃത്യ ഗോപാല്‍ ദാസുമായി  വേദി പങ്കിട്ടിരുന്നു. അദ്ദേഹം മാസ്‌ക് ധരിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മോഹന്‍ ഭാഗവതും അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. മോദി അദ്ദേഹത്തിന് ഹസ്തദാനം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നരേന്ദ്രമോദിയും നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടതുണ്ട്” സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു.

മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് ബാധിച്ചിരുന്നു.  മന്ത്രിമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം ഈ രോഗഭീഷണിയുടെ നിഴലിലാണെന്നും സാമ്നയിൽ പറയുന്നു.

175 പേരാണ് അയോധ്യയില്‍ നടന്ന ഭൂമിപൂജ ചടങ്ങളില്‍ പങ്കെടുത്തത്. ശക്തമായ സുരക്ഷയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമായിരുന്നു ചടങ്ങുകള്‍ നടത്തിയത്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അല്ലാതെ ആരും തന്നെ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button