തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ അനുകൂലിച്ച് സിപിഎം വീടുകള്‍ കയറിയിറങ്ങി നടത്തുന്ന ലഘുലേഖ പ്രചാരണത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനങ്ങള്‍ നല്ല വിവരവും വിവേകവുമുള്ളവരാണെന്നും ഈ ലഘുലേഖ വിശ്വസിക്കാന്‍ പോകുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. വീടുകളില്‍ ഇടുന്നത് പല മുതലാളിമാരും സ്പോണ്‍സര്‍ ചെയ്യുന്ന കോപ്പികളാണ്. കടകളിലും സ്ഥാപനങ്ങളിലും ഉടമകളെ ഭീഷണിപ്പെടുത്തി വരിക്കാരാക്കുന്നതാണ്. സകലമാന സര്‍ക്കാര്‍ പരസ്യങ്ങളും നാട്ടിലുള്ള മുഴുവന്‍ മുതലാളിമാരുടെ പരസ്യവും കിട്ടിയിട്ടും കൈരളി ചാനലിന്റെ ടി. ആര്‍. പി. റേറ്റിംഗ് പത്താം സ്ഥാനത്താണെന്നും അദ്ദേഹം പറയുന്നു.
Read also: മൂന്നാര്‍ പെട്ടിമുടിയിലെ ദുരന്ത മേഖലയില്‍ സഹായഹസ്തവുമായി സേവാഭാരതി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
” സിപിഎമ്മിന്റെ ലഘുലേഖ പ്രചാരണം സംബന്ധിച്ച് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു കാണുമ്ബോള്‍ സത്യത്തില്‍ ചിരിയാണ് വരുന്നത്. ഈ ലഘുലേഖ ആരു വായിക്കാനാണ്? ഇനി വായിച്ചാലും ആരു വിശ്വസിക്കാനാണ്? ജനങ്ങള്‍ നല്ല വിവരവും വിവേകവുമുള്ളവരാണ്. കേരളത്തിലെ ഒട്ടേറെ വീടുകളിലും ഒട്ടുമിക്ക കടകളിലും സ്ഥാപനങ്ങളിലും ദേശാഭിമാനി പത്രം നിര്‍ബന്ധപൂര്‍വ്വം ഇടുന്നുണ്ട്. അതില്‍ ഒരു പത്തു ശതമാനം ആളുകള്‍ പോലും പത്രം കൈ കൊണ്ടു തൊടുക പോലും ചെയ്യുന്നില്ല. പിന്നല്ലേ വായിക്കുന്നത്.
വീടുകളില്‍ ഇടുന്നത് പല മുതലാളിമാരും സ്പോണ്‍സര്‍ ചെയ്യുന്ന കോപ്പികളാണ്. കടകളിലും സ്ഥാപനങ്ങളിലും ഉടമകളെ ഭീഷണിപ്പെടുത്തി വരിക്കാരാക്കുന്നതാണ്. സകലമാന സര്‍ക്കാര്‍ പരസ്യങ്ങളും നാട്ടിലുള്ള മുഴുവന്‍ മുതലാളിമാരുടെ പരസ്യവും കിട്ടിയിട്ടും കൈരളി ചാനലിന്റെ ടി. ആര്‍. പി. റേറ്റിംഗ് പത്താം സ്ഥാനത്താണ്. അതും പതിനൊന്നാമത്തെ വേറൊരെണ്ണം ഇല്ലാത്തതുകൊണ്ട്. തലകുത്തി മറിഞ്ഞാലും സിപിഎം ഇനി രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. ബംഗാളിലെയും ത്രിപുരയിലേയും ഗതിയാണ് വരാന്‍ പോകുന്നതെന്ന് പിണറായി വിജയന് നന്നായറിയാം. അതുകൊണ്ടാണ് നേരം വെളുക്കുവോളം കക്കുന്നത്.
മല്‍സരിച്ച് കക്കുകയാണ് നേതാക്കളെല്ലാം. പഴഞ്ചൊല്ലില്‍ പതിരില്ലെന്നൊക്കെ പറയാം പക്ഷെ പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടുമെന്നത് സ്വര്‍ണ്ണക്കള്ളക്കടത്തുകേസ്സിലൂടെ തെളിഞ്ഞിരിക്കുകയാണ്. നന്ദിഗ്രാമും അഴിമതിയും ബംഗാളിനേയും തൊഴിലില്ലായ്മയും പട്ടിണിയും ത്രിപുരയേയും സ്വാധീനിച്ചെങ്കില്‍ ഇതെല്ലാം ഒരുമിച്ചു വന്നതാണ് കേരളത്തിലെ സി. പി. എമ്മിന്റെ സമ്ബൂര്‍ണ്ണ തകര്‍ച്ചയ്ക്കു കാരണമാവാന്‍ പോകുന്നത്”.
Post Your Comments