അമൃത്സര്‍ : 61 വര്‍ഷത്തിനിടെ ആദ്യമായി കാണികളില്ലാതെ അട്ടാരി – വാഗ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ . കൊറോണയുടെ പശ്ചാത്തലത്തിലാണ് കാണികളെ അനുവദിക്കാതിരുന്നത്. ഇത്തവണ പതാക ഉയര്‍ത്തല്‍, സെറിമോണിയല്‍ ഡ്രില്‍, ബീറ്റിങ് റിട്രീറ്റ് എന്നിവ സുരക്ഷാ സൈനികരെ മാത്രം പങ്കെടുപ്പിച്ചാണ് നടത്തിയത് .ബിഎസ്എഫ് ജവാന്മാരും , പാകിസ്ഥാന്‍ റേഞ്ചേഴ്‌സും ഇത്തവണ മധുരം കൈമാറുകയോ , ആശംസ അറിയിക്കുകയോ സൗഹൃദം പങ്കുവെയ്ക്കുകയോ ചെയ്തില്ല.
ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ സുര്‍ജിത്ത് സിങ് ദേശ്‌വാളും മുതിര്‍ന്ന ഉദ്യോഗസ്ഥരും മാത്രമാണ് ഇത്തവണ ചടങ്ങുകള്‍ വീക്ഷിക്കാന്‍ എത്തിയിരുന്നത്. സാധാരണ ആയിരങ്ങളുടെ സാന്നിധ്യത്തിലാണ് ഇവിടെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടക്കാറുള്ളത്.
Post Your Comments