തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കര്‍ സ്വര്‍ണക്കടത്തുകേസിന്റെ പശ്ചാത്തലത്തിൽ അച്ചടക്ക നടപടി നേരിടുന്നതിന് തൊട്ടുമുമ്പും താത്കാലിക നിയമനം നടത്തിയതായി റിപ്പോർട്ട്. സെക്രട്ടറിയേറ്റിലെ കമ്പ്യൂട്ടര്‍ സെല്ലിലാണ് എല്‍.ഡി.ക്ലര്‍ക്ക് തസ്തികയില്‍ താത്കാലിക നിയമനം നടത്തിയത്. നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ മാതൃഭൂമി ചാനലാണ് പുറത്തുവിട്ടത്.
പുറത്താകുന്നതിന് രണ്ടാഴ്ച മുമ്പായിരുന്നു ഈ നിയമനം. ജൂണ്‍ 10നാണ് വനിതാ ഉദ്യോഗസ്ഥയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. വര്‍ഷാവര്‍ഷം കരാര്‍ നീട്ടിനല്‍കുകയും കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരക്കാരെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതാണ് രീതി.
Post Your Comments