KeralaLatest NewsNews

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ: ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ലൈഫ് മിഷൻ കേസിൽ അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം. ശിവശങ്കർ സുപ്രീം കോടതിയിൽ. ശിവശങ്കർ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ അഭിഭാഷകൻ സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകി.

ലൈഫ് മിഷൻ കേസിലെ അറസ്റ്റ്, രാഷ്ട്രീയ അടവിന്റെ ഭാഗമാണെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ജാമ്യഹർജിയിൽ ആരോപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടാണ് ലൈഫ് മിഷൻ കേസ് എന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

അഭിഭാഷകരായ സെൽവിൻ രാജ, മനു ശ്രീനാഥ് എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button