ErnakulamLatest NewsKeralaNattuvarthaNews

ലൈഫ് മിഷന്‍ കോഴ ഇടപാട്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കറിന് ഇഡി നോട്ടീസ്

കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കായിക-യുവജന ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഇഡി നോട്ടീസ്. ചൊവ്വാഴ്ച കൊച്ചി ഓഫീസില്‍ എത്താനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശം. എന്നാൽ, ചൊവ്വാഴ്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നതിനാൽ തീയതി മാറ്റി നല്‍കണമെന്ന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് ആറുകോടിയുടെ കള്ളപ്പണ ഇടപാട് നടന്നതായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസ്. ഈ പണം യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനാണ് നല്‍കിയതെന്ന് സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവര്‍ ഇഡിക്ക് നല്‍കിയ മൊഴിയിൽ പറയുന്നു. തന്റെ ലോക്കറില്‍ നിന്ന് കണ്ടെത്തിയ പണം ശിവശങ്കറിന്റേതാണെന്നും സ്വപ്‌നയുടെ മൊഴിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button