ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്നും ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും എംജിഎം ഹെല്‍ത്ത് കെയറിന്റെ മെഡിക്കല്‍ സര്‍വീസസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.അനുരാധ ഭാസ്കരന് അറിയിച്ചു. ചെന്നൈ അരുമ്പാക്കം നെല്‍സണ്‍മാണിക്കം റോഡിലുള്ള എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ്പിബി ചികിത്സയിലുള്ളത്.
വെന്റിലേറ്ററില്‍ ചികിത്സയിലാണെങ്കിലും ആരോഗ്യനില ഭദ്രമാണെന്ന് മകന് എസ്.പി.ചരന് വ്യക്തമാക്കി. ഓഗസ്റ്റ് അഞ്ചിനാണ് എസ്.പി. ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഭേദമാകുന്നതായി റിപ്പോർട്ടുകൾ വന്നെങ്കിലും കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായിരുന്നു.
Post Your Comments