ന്യൂഡല്‍ഹി: അഫ്‌ഗാനിസ്ഥാനിലെ കാബൂള്‍ ഗുരുദ്വാര ആക്രമണത്തിന് പിന്നില്‍ തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മുഹ്സീനാണെന്ന് റിപ്പോർട്ട്. ഡി.എന്‍.എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇത് കണ്ടെത്താനായി മുഹ്സീന്റെ ബന്ധുക്കളുടെ ഡി.എന്‍.എ ശേഖരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലുള്ള തീവ്രവാദ സംഘത്തിന്റെ ഭാഗമായിരുന്നു മുഹ്സീനെന്നാണ് വിവരം. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ചാവേറാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും ഇന്ത്യന്‍ പൗരന്‍ ചാവേറായി എത്തുകയും ചെയ്‌തതോടെയാണ് ദേശീയ അന്വേഷണ എജന്‍സി(എന്‍.ഐ.എ) സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് ചാവേറുകളായവരുടെ ഡി.എന്‍.എ പരിശോധന നടത്തിയത്. അതേസമയം 29 പേരുടെ മരണത്തിന് ഇടയാക്കിയ ഓഗസ്റ്റ് മൂന്നിലെ ജലാലാബാദ് ജയില്‍ ആക്രമണത്തിന് പിന്നിലും മലയാളി ഭീകരനുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. 2016ല്‍ ഐഎസില്‍ ചേരാനായി മുഹ്സിനൊപ്പം ഹൈദരാബാദില്‍ നിന്ന് പോയ സംഘത്തിലെ കല്ലുകെട്ടിയപുരയില്‍ ഇജാസാണ് ജലാലാബാദ് ജയിലിലുണ്ടായ ഭീകരാക്രമണത്തില്‍ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്.
Post Your Comments