Latest NewsNewsIndia

1.1 കോടി രൂപ കൈക്കൂലിയുമായി റവന്യൂ ഉദ്യോഗസ്ഥന്‍ പിടിയില്‍

ഹൈ​ദ​രാ​ബാ​ദ് : തെ​ല​ങ്കാ​ന​യി​ലെ മെ​ഡ്ചാ​ല്‍ ജി​ല്ല​യി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ന്‍ പി​ടി​യി​ലാ​യി. ജി​ല്ല​യി​ലെ കീ​സാ​ര മേ​ഖ​ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ണ്ഡ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ര്‍​വ ബാ​ല​രാ​ജു നാ​ഗ​രാ​ജു​വാ​ണ് പി​ടി​യി​ലാ​യ​ത്. തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ (എസിബി)യാണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യ 1.1 കോ​ടി രൂ​പ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​ച്ചെ​ടു​ത്തു. എ​എ​സ് റാ​വു ന​ഗ​റി​ലു​ള്ള വാ​ട​ക വീ​ട്ടി​ല്‍ വ​ച്ച്‌ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​ദ്ദേ​ഹം പി​ടി​യി​ലാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു വി​ല്ലേ​ജ് ഓ​ഫീ​സ​റെ​യും ര​ണ്ട് റി​യ​ല്‍ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റു​മാ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. ബാ​ല​രാ​ജു​വി​ന്‍റെ വീ​ട്ടി​ലും ത​ഹ​സീ​ല്‍​ദാ​രു​ടെ ഓ​ഫീ​സി​ലും ആന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ ഉ​ദ്യോ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

28 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാമെന്ന് പറഞ്ഞാണ് തഹസില്‍ദാര്‍ കൈക്കൂലി വാങ്ങിയത്.  2 കോടി രൂപയാണ് തഹസില്‍ദാര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്.1.1 കോ​ടി രൂ​പ​യ്ക്കു പു​റ​മെ 28 ല​ക്ഷം രൂ​പ​യും സ്വ​ര്‍​ണ​വും   പണം എണ്ണുന്ന യന്ത്രവും  ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി. വീ​ട്ടി​ല്‍ നി​ന്നും ഭൂ​മി രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button