Latest NewsNewsIndia

‘ഇന്ത്യക്കാരുടെ കഴിവിലും ആത്മവിശ്വാസത്തിലും സാമര്‍ഥ്യത്തിലും വിശ്വാസമുണ്ട്’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : നമ്മളിന്ന് കടന്നുപോകുന്നത് കാഠിന്യമേറിയ സമയത്തില്‍കൂടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് ചെങ്കോട്ടയ്ക്ക് മുമ്പില്‍ കുട്ടികളെ കാണാന്‍ സാധിക്കുന്നില്ല. കൊറോണ എല്ലാം തടഞ്ഞിരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ഓര്‍ക്കേണ്ട ദിനമാണിന്ന്. നമ്മുടെ സുരക്ഷിതത്വത്തിന് വേണ്ടി നിലകൊള്ളുന്ന സൈന്യത്തിനും അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും കൃതജ്ഞത അറിയിക്കേണ്ട ദിനവും കൂടിയാണ് ഇത്. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഇന്ത്യക്കാര്‍ സ്വാശ്രയത്വത്തിനുള്ള ദൃഡ നിശ്ചയം സ്വീകരിച്ചു. ആത്മ നിര്‍ഭര്‍ ഭാരത് എന്നതാണ് ഇന്ന് ഇന്ത്യ ചിന്തിക്കുന്നത്. ഈ സ്വപ്‌നം ഇന്നൊരു പ്രതിജ്ഞയായി മാറുകയാണ്. 130 കോടിവരുന്ന ഇന്ത്യക്കാരുടെ മന്ത്രാമായി മാറുകയാണ് ആത്മനിര്‍ഭര്‍ ഭാരതമെന്നും മോദി പറഞ്ഞു.

ഇന്ത്യ ആ സ്വപ്‌നം സാക്ഷാത്കരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരുടെ കഴിവിലും ആത്മവിശ്വാസത്തിലും സാമര്‍ഥ്യത്തിലും എനിക്ക് വിശ്വാസമുണ്ട്. എന്തെങ്കിലും ചെയ്യണമെന്ന് നമ്മള്‍ ഒരിക്കല്‍ തീരുമാനമെടുത്താല്‍ അക്കാര്യം പൂര്‍ത്തിയാക്കുന്നത് വരെ വിശ്രമിക്കുന്നവരല്ല നമ്മള്‍.
ആത്മമനിര്‍ഭര്‍ ഭാരതിന് ലക്ഷക്കണക്കിന് വെല്ലുവിളികളുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ലക്ഷക്കണക്കിന് വെല്ലുവിളികള്‍ ഉണ്ടെങ്കില്‍ കോടിക്കണക്കിന് പരിഹാരം നല്‍കുന്ന ശക്തിയും രാജ്യത്തിനുണ്ട്. നമ്മുടെ നാട്ടുകാര്‍, അവര്‍ പരിഹാരത്തിന്റെ കരുത്ത് നമുക്ക് നല്‍കും.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പുവരെ എന്‍-95 മാസ്‌കുകള്‍, പിപിഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ രാജ്യം ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാലിന്ന് സ്വന്തം ആവശ്യങ്ങള്‍ മാത്രമല്ല മറ്റ് രാജ്യങ്ങളുടെ ആവശ്യകതകള്‍ കൂടി നിറവേറ്റുന്ന തലത്തിലേക്ക് രാജ്യം മുന്നേറി. സ്വതന്ത്ര ഇന്ത്യയുടെ ചിന്ത തദ്ദേശീയ ഉത്പന്നങ്ങള്‍ക്ക് വേണ്ടിയായിരിക്കണം. നമ്മുടെ തദ്ദേശീയ ഉത്പന്നങ്ങളെ നമ്മള്‍ അഭിനന്ദിക്കണം. നമ്മളത് ചെയ്തില്ലെങ്കില്‍ അവയ്ക്ക് കൂടുതല്‍ മെച്ചപ്പെടാന്‍ സാധിക്കാതെ പോകുമെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button