Latest NewsKeralaNews

വിമാന ദുരന്തം; കരിപ്പൂർ എയർപോർട്ട് അടച്ചിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സ്വകാര്യ ഹർജി

കൊച്ചി : വിമാന അപകടത്തിന്‍റെ പശ്ചാത്തലത്തിൽ സാങ്കേതികപ്പിഴവുകൾ പരിഹരിക്കുംവരെ കരിപ്പൂർ വിമാനത്താവളം അടച്ചിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സ്വകാര്യ ഹർജി.

ദിവസങ്ങൾക്കു മുൻപുണ്ടായ വിമാന അപകടത്തിൽ റൺവേയടക്കം ശാസ്ത്രീയമായി നിർമിച്ചതാണോയെന്ന് പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാണ് മറ്റൊരാവശ്യം. ഹർജി അടുത്തയാഴ്ച സിംഗിൾ ബെഞ്ച് പരിഗണിക്കും.

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള എയർഇന്ത്യ എക്സ്പ്രസിൻ്റെ കോഴിക്കോട് – ദുബായ് ബോയിംഗ് വിമാനമാണ് കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടത്. റൺവേയിൽ നിന്ന് തെന്നിമാറി 35 അടിയോളം താഴ്ച്ചയിലേക്ക് വീണ വിമാന അപകടത്തിൽ രണ്ട് പൈലറ്റുമാരടക്കം 18 പേർ മരണപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button