ന്യൂഡൽഹി: ഇന്ത്യ-ചെെന അതിർത്തി സംഘർഷങ്ങളുടെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വീറ്ററിലൂടെയാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചിരിക്കുന്നത്.
അതിർത്തിയിലെ ചെെനീസ് നിലപാടുകളെ നേരിടാൻ മോദി സർക്കാർ ഭയപ്പെടുന്നു. ചെെന പിടിച്ചെടുത്ത സ്ഥലങ്ങളിൽ നിന്നും പിൻമാറാത്തത് ഇതിനുളള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
GOI is scared to face up to Chinese intentions in Ladakh.
Evidence on the ground indicates that China is preparing and positioning itself.
PM’s personal lack of courage and the media’s silence will result in India paying a huge price.
— Rahul Gandhi (@RahulGandhi) August 14, 2020
ധൈര്യക്കുറവും മാദ്ധ്യമങ്ങളുടെ മൗനവും കാരണം രാജ്യത്തിന് വലിയ വില നൽകേണ്ടിവരുമെന്നും രാഹുൽ ഗാന്ധി വ്യക്‌തമാക്കി.
ഇന്ത്യ-ചെെന അതിർത്തി വിഷയത്തിൽ നേരത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നത്.
Post Your Comments