ന്യൂഡൽഹി : കൊവിഡ് വാക്‌സിൻ ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിൽ വേദിയെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും വാക്‌സിൻ എത്തുമെന്ന് ഉറപ്പാക്കും. എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡും മോദി പ്രഖ്യാപിച്ചു. നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷനും വാഗ്ദാനമുണ്ട്. മൂന്ന് കൊവിഡ് വാക്‌സിൻ പരീക്ഷണം നടക്കുന്നുണ്ട്. പരീക്ഷണഘട്ടത്തിലാണ് വാക്‌സിനുകൾ. ആരോഗ്യ പരിചരണം ഡിജിറ്റലാക്കും. കൊവിഡിനെതിരെ രാജ്യം ഒരുമിച്ച് നിന്നു. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചാണ് പോരാടുന്നത്. പരിസ്ഥിതിയും വികസനവും ഒന്നിച്ച് കൊണ്ടുപോകും. മലിനീകരണം ഒഴിവാക്കാൻ നടപടിയെടുക്കും. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കും.
ഇന്ത്യയുടെ പരമാധികാരത്തിൽ കണ്ണുവെച്ചവര്‍ക്ക് സൈന്യം തക്ക മറുപടി നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ഭീകരതക്കും അധിനിവേശത്തിനുമെതിരെ പോരാടുകയാണ്. അയല്‍ രാജ്യങ്ങളുമായി സൗഹൃദവും സഹവർത്തിത്വവും ആണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഗാൽവാനിലെ ധീര സൈനികരെ ആദരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദേശീയ സൈബർ സുരക്ഷാ നയവും ഉടനുണ്ടാകും. നിയമം കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ജമ്മു കശ്മീര്‍ വികസനത്തിന്റെ പാതയിലാണ്. ലഡാക്കിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി. ലഡാക്കിനെ കാര്‍ബണ്‍ ന്യൂട്രല്‍ വികസിത പ്രദേശമാക്കി മാറ്റും. പരിസ്ഥിതിയെയും വികസനത്തെയും ഒരുമിച്ച് കൊണ്ടുപോകണം. 100 നഗരങ്ങളെ മലിനീകരണ മുക്ത വികസന മാതൃകയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments