തിരുവനന്തപുരം: ഇന്ത്യയെ മതരാഷ്‌ട്രമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും യുവാക്കള്‍ ഇതിനെതിരെ ശക്തമായി രംഗത്തുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഡിവെെഎഫ്‌ഐ സംഘടിപ്പിച്ച ‘മതരാഷ്‌ട്രം വിനാശത്തിന്, ഇന്ത്യയെ രക്ഷിക്കുക’ എന്ന പ്രതിഷേധ പരിപാടി ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്‌ത മതങ്ങളില്‍ വിശ്വസിക്കുന്നവരും മതമില്ലാത്തവരും കൂട്ടായി പൊരുതി നേടിയതാണ് സ്വാതന്ത്ര്യം. എന്നാല്‍, ഇതില്‍ നിന്നെല്ലാം ഒരു വിഭാഗത്തെ തമസ്‌കരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു. ഇന്ത്യയുടെ ബഹുസ്വരതയ്‌ക്കു നേരെയുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാര്‍ലമെന്ററി സംവിധാനത്തില്‍ നിന്നു പ്രസിഡന്‍ഷ്യന്‍ സംവിധാനത്തിലേക്കും ഭരണഘടനാ നിയമങ്ങളില്‍ നിന്നു ഏകീകൃത സിവില്‍ കോഡിലേക്കുമുള്ള നീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. മതനിരപേക്ഷ നിലപാടുള്ള യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനും അതില്‍ നിന്നു പുറകോട്ടടിപ്പിക്കാനും കേരളത്തില്‍ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാനത്ത് യുവാക്കള്‍ക്ക് നിയമനം ലഭിക്കുന്നില്ല എന്ന തരത്തില്‍ നടക്കുന്ന പ്രചരണം അതിന്റെ ഭാഗമാണെന്ന് പിണറായി പറഞ്ഞു. യുവാക്കള്‍ക്ക് നിയമനം ലഭിക്കുന്നില്ല എന്നുപറഞ്ഞ് ഒരു പ്രമുഖ മാധ്യമം പംക്‌തി തന്നെ തുടങ്ങിയിരിക്കുന്നു. എന്നാല്‍, മുന്‍ സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ പിഎസ്‌സി വഴി നിയമനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments