Latest NewsNewsIndia

കൈക്കൂലി ‌ : 1.10 കോടി രൂപയുമായി തഹസില്‍ദാര്‍ അറസ്റ്റിൽ

ഹൈദരബാദ് : 1.10 കോടി രൂപ കൈക്കൂലിപ്പണവുമായി തഹസില്‍ദാര്‍ പിടിയില്‍. തെലങ്കാനയില്‍ കീസര തഹസില്‍ദാര്‍ ഇ. ബലരാജു നാഗരാജു പിടിയിലായത്. തഹസില്‍ദാറിന്റെ വീട്ടില്‍ തെലങ്കാന ആന്റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി) രാത്രി നടത്തിയ റെയ്ഡിലാണ് ഇത്രയും പണം പിടിച്ചെടുത്തത്. സംഭവത്തിൽ വില്ലേജ് റെവന്യൂ ഓഫീസർ കൂടി പിടിയിലായിട്ടുണ്ട്. 28 ഏക്കര്‍ ഭൂമി ഇടപാടിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് പണം വാങ്ങിയതെന്നാണ് വിവരം . മാസങ്ങള്‍ക്ക് മുമ്പ് തെലങ്കാനയില്‍ രണ്ട് വനിതാ തഹസില്‍ദാര്‍മാര്‍ കൂടി 93 ലക്ഷം, 30 ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങിയതിന് പിടികൂടിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button