ന്യൂഡല്‍ഹി: ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം രണ്ടു കോടി 10 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തോളം കോവിഡ് കേസുകളാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണ്.
ഇതുവരെ ഏഴരലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകെ മരിച്ചവരുടെ എണ്ണം 752,728 (അഞ്ച് ശതമാനം) ആയി. ഇന്നലെ മാത്രം 6,816 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ 6,415,806 രോഗികളാണ് വിവിധ രാജ്യങ്ങളിലായുള്ളത്. ഇതില്‍ 64,640 (ഒരു ശതമാനം) പേരും ഗുരുതരാവസ്ഥയിലാണ്. ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത രോഗം അഞ്ച് ശതമാനം പേര്‍ക്ക് മരണകാരണമാകുമ്ബോള് 95 ശതമാനം പേരും അതിജീവിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ ലോകത്താകെ 13,900,557 പേര് രോഗത്തില്‍ നിന്ന് പൂര്‍ണ മുക്തരായി.
അമേരിക്കയിലാണ് കോവിഡ് ഏറ്റവും രൂക്ഷമായി തുടരുന്നത്. 54 ലക്ഷം പേര്‍ക്കാണ് യുഎസില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
Post Your Comments