നാസ: കാലാവസ്ഥാ വ്യതിയാനം മനുഷ്യര്‍ക്ക് വന്‍ ദുരന്തങ്ങള്‍ വരുത്തിവെയ്ക്കുമെന്ന് റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം, 2070 ഓടുകൂടി പലതരം പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്ന ആയിരക്കണക്കിന് വൈറസുകള്‍ മൃഗങ്ങളിലൂടെ മനുഷ്യരിലേക്ക് പടരാനുള്ള സാദ്ധ്യത ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം അസുഖങ്ങള്‍ ഏറ്റവുമധികം ഉണ്ടാകാനിടയുള്ളത് ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ചില നൂറ്റാണ്ടുകളായി പല മാരക രോഗങ്ങളുടെയും ഹോട്ട്‌സ്പോട്ടുകളാണ് ഏഷ്യന്‍ ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങള്‍. ഫ്‌ളു, എച്ച് ഐ വി, എബോള, കോവിഡ് ഉള്‍പ്പടെയുള്ള പല രോഗങ്ങളും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നുപിടിച്ച കേസുകള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ഈ രാജ്യങ്ങളിലാണെന്നതും ശ്രദ്ധേയമാണ്.
സസ്തനികളിലൂടെ മാത്രം 4000 ല്‍ അധികം വൈറസുകള്‍ പടരുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
അതേസമയം, ഭൂമിയുടെ ചൂട് ക്രമാതീതമായി വര്‍ദ്ധിക്കുന്നത് പുതിയ വൈറസുകള്‍ രൂപാന്തരപ്പെടുന്നതിന് കാരണമാകുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments