പെട്ടിമുടി ദുരന്തഭൂമി സന്ദര്‍ശിക്കാനെത്തിയെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ശ്രമിച്ച പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിതെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി, പാര്‍പ്പിടം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ഗോമതി മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചത്. എന്നാല്‍ പൊലീസ് ഗോമതിയെ തടയുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത ഗോമതിയെ മൂന്നാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. തോട്ടം തൊഴിലാളികള്‍ക്ക് സ്വന്തമായി ഭൂമി വേണമെന്ന് ഗോമതി പറഞ്ഞു. പെട്ടിമുടിയില്‍ 84 ജീവനുകള്‍ മണ്ണിനടിയിലായി ഏഴ് ദിവസം കഴിഞ്ഞപ്പോഴാണ് മുഖ്യമന്ത്രി ഇവിടെയെത്തിയതെന്നും ഗോമതി കുറ്റപ്പെടുത്തി.തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി ആരും ഒന്നും ചെയ്തിട്ടില്ല.
സ്വതന്ത്രമായി മത്സരിച്ച് ജയിച്ചതിന്റെ പേരില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തനിക്കെതിരെയാണെന്നും, പഞ്ചായത്തംഗമെന്ന നിലയില്‍ തനിക്ക് ചെലവഴിക്കാനുള്ള സര്‍ക്കാര്‍ ഫണ്ട് പോലും തടഞ്ഞുവെയ്ക്കുകയാണെന്നും ഗോമതി ആരോപിച്ചു.
Post Your Comments