ലെെഫ് മിഷന്‍ പദ്ധതി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഇപ്പോഴത്തെ വിവാദം അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ‘വേണ്ടത് വിവാദമല്ല, വികസനം’ എന്ന തലക്കെട്ടില്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലാണ് കോടിയേരിയുടെ ലേഖനം.റെഡ് ക്രസന്റിന്റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണ്. റെഡ് ക്രസന്റിനെ കൊണ്ടുവന്നത് സര്‍ക്കാരല്ല. സര്‍ക്കാരിനെ കരിവാരിതേയ്‌ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കാരുണ്യപദ്ധതിയെ അപകീര്‍ത്തിപ്പെടുത്തി സര്‍ക്കാരിനെ കരിതേയ്‌ക്കാന്‍ പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുന്നതായും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
ലെെഫ് മിഷന്‍ പദ്ധതിക്കെതിരെ ഗുരുതര ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് സിപിഎം സെക്രട്ടറി രംഗത്തെത്തുന്നത്. റെഡ് ക്രസന്റ് കമ്പനിയുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഒരു കോടി പണം തട്ടിയെന്ന ആരോപണമുയര്‍ന്നിരുന്നു. വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരെ അടക്കം സര്‍ക്കാരിനെതിരെ രംഗത്തെത്തി. റെഡ് ക്രസന്റുമായുള്ള ധാരണാപത്രം സര്‍ക്കാര്‍ പുറത്തുവിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Post Your Comments