ബംഗളൂരു: ബംഗളൂരുവില്‍ ആസൂത്രിതതമായി കലാപം നടത്തിയ എസ്ഡിപിഐയ്ക്ക് എതിരെ ശക്തമായ നടപടി സ്വീകരിയ്ക്കാനൊരുങ്ങി കര്‍ണാടക. എസ്ഡിപിഐയെ കര്‍ണാടകയില്‍ ഉടന്‍ നിരോധിക്കുമെന്ന് മന്ത്രി കെഎസ് ഈശ്വരപ്പ പറഞ്ഞു. എസ്ഡിപിഐയെ നിരോധിക്കുക മാത്രമല്ല കലാപത്തില്‍ പങ്കെടുത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി സ്വീകരിയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
Read Also : ബെംഗളൂരു കലാപം: എസ്ഡിപിഐയുടെ കൂടുതല്‍ പങ്ക് വെളിച്ചത്തുവന്നുവെന്ന് കര്‍ണാടക സര്‍ക്കാര്‍
എസ്ഡിപിഐ ഒരു നിസാര സംഘടനയാണ്. അവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഒന്നാമതായി, കലാപത്തില്‍ ഏര്‍പ്പെട്ട ആളുകളുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടു. രണ്ടാമതായി, എസ്ഡിപിഐയെ നിരോധിക്കും. ഈ രണ്ട് കാര്യങ്ങളും 20ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് ഈശ്വരപ്പ പറഞ്ഞു.
എസ്ഡിപിഐയേയും പോപ്പുലര്‍ ഫ്രെണ്ടിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ തന്നെ കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നില്ല. ബംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് എസ്ഡിപിഐയെ നിരോധിക്കണമെന്ന ആവശ്യം കര്‍ണാടക സര്‍ക്കാര്‍ വീണ്ടും ഉന്നയിച്ചിരിക്കുന്നത്.
Post Your Comments