ന്യൂഡല്‍ഹി: റഷ്യയിലെ വോള്‍ഗോഗ്രാഡിലെ വോള്‍ഗ നദിയില്‍ മുങ്ങിമരിച്ച നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ റഷ്യയിലെ ഇന്ത്യന്‍ മിഷനുമായി സംസാരിച്ചതായി അദ്ദേഹം പറഞ്ഞു.
മുങ്ങിമരിച്ചതിനെ തുടര്‍ന്ന് വോള്‍ഗോഗ്രാഡില്‍ മരിച്ച 4 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ അനുശോചനം. ഞങ്ങളുടെ ദൗത്യം മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയോട് സംസാരിച്ചു. മൃതദേഹങ്ങള്‍ അടുത്തയാഴ്ച ഇന്ത്യയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Heartfelt condolences to the families of the 4 Indian students who died in Volgograd due to drowning. Spoken to our Mission @IndEmbMoscow. The mortal remains are expected to reach India early next week. @PMOIndia @DrSJaishankar @VanathiBJP @VMBJP
— V. Muraleedharan (@MOS_MEA) August 14, 2020
വോള്‍ഗോഗ്രാഡ് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പഠിച്ചുകൊണ്ടിരുന്ന തമിഴ്നാട് സ്വദേശികളായ നാല് വിദ്യാര്‍ത്ഥികളാണ് ശനിയാഴ്ച വോള്‍ഗ നദിയില്‍ മുങ്ങിമരിച്ചത്. തിരുപ്പൂര്‍ ജില്ലയിലെ മുഹമ്മദ് ആശിക്, ആര്‍ വിഘ്നേഷ് (കടലൂര്‍), മനോജ് ആനന്ദ് (സേലം), സ്റ്റീഫന്‍ (ചെന്നൈ)എന്നിവരാണ് മരിച്ചത്.
വിദ്യാര്‍ത്ഥികള്‍ സാധാരണയായി ഒഴിവു സമയങ്ങളില്‍ നദീതീരത്ത് പോകാറുണ്ട്, എന്നാല്‍ ഇത്തവണ അവര്‍ ഏഴ് പേരോടൊപ്പം നദിയിലേക്ക് പോയി. അതിലൊരാള്‍ വെള്ളത്തില്‍ മുങ്ങി പൊങ്ങിയപ്പോള്‍ സഹായത്തിനായി മറ്റുള്ളവര്‍ ശ്രമിക്കുന്നതിനിടയില്‍ നാലുപേരും മുങ്ങിമരിക്കുകയായിരുന്നു.
അതേസമയം മൃതദേഹം നാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി തിങ്കളാഴ്ച അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയവുമായും റഷ്യയിലെ ഇന്ത്യന്‍ എംബസിയുമായും ഉടന്‍ ബന്ധപ്പെടണമെന്നും വോള്‍ഗ നദിയില്‍ മുങ്ങിമരിച്ച നാലുപേരുടെയും മൃതദേഹങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ക്രമീകരിക്കണമെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments