Latest NewsNewsIndia

‘ഇതാണോ പ്രധാനമന്ത്രിയുടെ മെച്ചപ്പെട്ട അവസ്ഥ’ ; കോവിഡ് കേസുകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി. കോവിഡ് ബാധിതരുടെ എണ്ണത്തെ സംബന്ധിച്ച ​ഗ്രാഫ് ഭയപ്പെടുത്തുന്നതാണെന്നും നേർരേഖയിലല്ലെന്നും രാഹുൽ ട്വിറ്ററിലൂടെ പറഞ്ഞു.

പ്രതിദിന കൊവിഡ് കേസുകളിൽ ഏറ്റവും കൂടിയ നിരക്ക് രേഖപ്പടുത്തിയതിന് പിന്നാലെയാണ് രാഹുൽ ​ഗാന്ധിയുടെ പ്രതികരണം. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന പ്രധാനമന്ത്രി പരാമർക്കുന്നത് എങ്ങനെയെന്നും രാഹുൽ ചോദിക്കുന്നു.

 

യുഎസ് ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലെ പ്രതിദിന കൊവിഡ് നിരക്കിന്റെ ​ഗ്രാഫുകളും രാഹുൽ ​ഗാന്ധി പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊറോണ ​ഗ്രാഫ് ഭയപ്പെടുത്തുന്നതാണ്, അല്ലാതെ പരന്നതല്ല, ‘ഇതാണ് പ്രധാനമന്ത്രിയുടെ സുസ്ഥിരമായ അവസ്ഥയെങ്കിൽ ഏറ്റവും മോശമായ സാഹചര്യത്തെ അദ്ദേഹം എങ്ങനെയാണ് വിശേഷിപ്പിക്കുക?’ രാഹുൽ ​ഗാന്ധി ട്വീറ്റിൽ ചോദിച്ചു.

66999 കൊവിഡ് കേസുകളാണ് ഒറ്റദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ കൊവിഡ് രോ​ഗികളുടെ എണ്ണം ഇതുവരെ 23,96,637 ആയി. അതേസമയം മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ ഉയർന്ന രോ​ഗമുക്തി നിരക്കും കുറഞ്ഞ മരണനിരക്കുമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button