കാസർകോട് : എസ്പി ഓഫീസിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചത്തോടെ
കാസർഗോഡ് എസ്പിയും ക്വാറൻറീനിൽ പ്രവേശിച്ചു. എസ്പി അടക്കം നാല് പേരാണ് പ്രാഥമിക സമ്പർക്ക പട്ടിയിലുള്ളത്. .
ഇവരും നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതോടെ കാസര്‍കോട് സ്ഥിതി ഗുരുതരമാവുകയാണ്. ഇന്ന് മൂന്ന് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ജില്ലയിൽ ഇതുവരെ 21 പേരാണ് കൊവിഡിന് കീഴടങ്ങിയത്.
അതേസമയം മലപ്പുറത്ത് കൊവിഡ് പ്രതിരോധത്തിന് നേതൃത്വം കൊടുക്കുന്ന ജില്ലാ കളക്ടർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കളക്ടർ കെ.ഗോപാലകൃഷ്ണനാണ് ആൻ്റിജൻ പരിശോധനയിൽ കൊവിഡ് പോസിറ്റീവായത്. കളക്ടറെ കൂടാതെ സബ് കളക്ടർ, അസിസ്റ്റൻ്റ് കളക്ടർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ജില്ലാ കളക്ട്രേറ്റിലെ 20 ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments