തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഫോണ്‍വിളി വിശദാംശങ്ങള്‍ ശേഖരിക്കുന്നതില്‍ നിയമവിരുദ്ധമായൊന്നുമില്ലെന്നും ഈ നടപടി സ്വകാര്യതയുടെ ലംഘനമല്ലെന്നും പോലീസ്. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാരിന് രോഗം തടയാനും നിയന്ത്രിക്കാനുമായി മറ്റ് ആവശ്യമായ നടപടികള്‍ എടുക്കാന്‍ അധികാരമുണ്ട്. അസാധാരണമായ സാഹചര്യത്തില്‍ വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ അനിവാര്യമായ ചില നിയന്ത്രണങ്ങള്‍ ആവശ്യമായിവരും. ഇതിനെ സ്വകാര്യതയിലേക്കുള്ള കടന്നാക്രമണമായി വ്യാഖ്യാനിക്കുന്നത് വസ്തുതാപരമല്ലെന്നും പോലീസ് വിശദീകരിക്കുന്നു.
Read also: സംസ്ഥാനത്ത് വിഐപികൾക്കായി പ്രത്യേക കൊവിഡ് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു
ഇന്ത്യാ ഗവണ്മെന്റിന്റെ ഉത്തരവുകളെയും നിര്‍ദേശിച്ച മാനദണ്ഡങ്ങളും പൂര്‍ണമായും പാലിച്ചുമാണ് പോലീസ് വകുപ്പും സ്റ്റാര്‍ട്ട്അപ്പുകള്‍ വികസിപ്പിച്ചെടുത്ത ആപ്പും ഉപയോഗിച്ച് ക്വാറന്റൈന് ട്രാക്കിംഗ് നടത്തുന്നത്. പൊതുജനാരോഗ്യ സംരക്ഷണത്തിന് അനിവാര്യമായ ആവശ്യത്തിന് മാത്രമേ ഈ വിവരങ്ങള്‍ വിനിയോഗം ചെയ്യുന്നുള്ളൂ എന്നും പോലീസ് അറിയിച്ചു.
Post Your Comments