COVID 19KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും മൂന്ന് മന്ത്രിമാരും ക്വറന്റീനിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും മൂന്ന് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ കഴിയും. മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി. മൊയ്തീന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരാണ് നിരീക്ഷണത്തിൽ പോകുന്നത്. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും നിരീക്ഷണത്തിലായത്. കരിപ്പൂര്‍ വിമാനത്താവള സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കളക്ടര്‍ എന്‍. ഗോപാലകൃഷ്ണനും എത്തിയിരുന്നു.

Read also: കിളി പോയ മനോരമ: നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തോരു കഷ്ടമാണ്: വക്ക് പൊട്ടിയ വ്യാജ വാര്‍ത്തയാണ് ഇപ്പോള്‍ മുതലാളി പോലും വായിക്കുന്നതെന്ന് എ എ റഹീം

നിരീക്ഷണത്തിലായ സാഹചര്യത്തില്‍ നാളെ നടക്കാനിരിക്കുന്ന സ്വാതന്ത്യ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. മുഖ്യമന്ത്രിക്ക് പകരം സംസ്ഥാനതല സ്വാതന്ത്യദിനാഘോഷത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രനാകും നേതൃത്വം നൽകുക. തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മന്ത്രി പതാക ഉയര്‍ത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button