ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് -19 പ്രതിരോധ വാക്സിനായ കൊവാക്‌സിന്‍ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ട പരീക്ഷണത്തില്‍ വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാകിസിന്റെ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ആദ്യ ഘട്ട പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ വിവിധയിടങ്ങളിലുള്ള 375 വളണ്ടിയര്‍മാരില്‍ കൊവാക്‌സിന്‍ ട്രയല്‍ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാ വളണ്ടിയര്‍മാരും രണ്ട് ഡോസുകള്‍ വീതം സ്വീകരിച്ചു കഴിഞ്ഞു. ഇവരില്‍ പാര്‍ശ്വഫലങ്ങള്‍ പ്രകടമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എയിംസ് ആശുപത്രിയില്‍ 16 വളണ്ടിയര്‍മാര്‍ക്കാണ് കൊവാക്‌സിന്‍ നല്‍കിയിരിക്കുന്നത്. ഇവരിലും പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ല. ഇവര്‍ക്ക് രണ്ടാം ഘട്ട ഡോസ് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കോറോണ വൈറസില്‍ നിന്നും വേര്‍തിരിച്ചെടുത്ത സാര്‍സ്-കോവ-2 ഇനത്തില്‍ നിന്നുമാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. എല്ലാ ട്രയലുകളും പൂര്‍ത്തിയാക്കി വാക്‌സിന്‍ അടുത്ത വര്‍ഷം പകുതിയോടെ വിപണിയില്‍ ഇറക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments