കുവൈറ്റ് സിറ്റി: കുവൈത്തില്‍ ഇന്ന് 699 പുതിയ കോവിഡ് -19 കേസുകളും അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 75,185 ആയി ഉയര്‍ന്നു. മരണസംഖ്യ 494 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 641 രോഗികളെ കൂടി സുഖപ്പെടുത്തിയതായി മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തെ ആകെ കോവിഡ് മുക്തരായ രോഗികളുടെ എണ്ണം 66,740 ആയി ഉയര്‍ന്നു.
നിലവില്‍ ഐസിയുവില്‍ 115 പേര് ഉള്‍പ്പെടെ 7,951 രോഗികള്‍ ചികിത്സ തേടുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 4,576 പുതിയ കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായി ആരോഗ്യ പ്രിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 552581 ആയി ഉയര്‍ന്നു.
സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള അഞ്ച് ഘട്ട പദ്ധതിയുടെ നാലാം ഘട്ടത്തിലേക്ക് കുവൈത്ത് നീങ്ങുമെന്ന് കുവൈറ്റ് സര്‍ക്കാര്‍ വക്താവ് താരെക് അല്‍-മെസ്രെം പറഞ്ഞു. നാലാം ഘട്ടം ഓഗസ്റ്റ് 18 ന് ആരംഭിക്കുമെന്നും സലൂണുകള്‍, ജിമ്മുകള്‍, ബാര്‍ബര്‍ഷോപ്പുകള്‍, ടെയ്ലര്മാര്, സ്പാകള്‍ എന്നിവ വീണ്ടും തുറക്കാന്‍ അനുവദിക്കുമെന്നും റെസ്റ്റോറന്റുകള്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജീവിതം പുനഃസ്ഥാപിക്കുന്നതിനുള്ള മൂന്നാം ഘട്ട പദ്ധതി ജൂലൈ 28 ന് കുവൈറ്റ് ആരംഭിച്ചിരുന്നു.
Post Your Comments