Latest NewsUAENews

ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ ശാക്തീകരണം: ഇന്ത്യയുൾപ്പെടെ ആറുരാജ്യങ്ങൾക്ക് യു.എ.ഇ.യുടെ രണ്ടരക്കോടി ഡോളർ സഹായം

ന്യൂഡൽഹി: ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഇന്ത്യയുൾപ്പെടെ ആറുരാജ്യങ്ങൾക്ക് യു.എ.ഇ.യുടെ രണ്ടരക്കോടി ഡോളർ (187 കോടി രൂപ) സഹായം. യൂണിഫൈഡ് ചാംപ്യൻ സ്കൂൾ പരിപാടിയുടെ ഭാഗമായാണ് പദ്ധതി. യു.എ.ഇ. കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായെദ് അൽ നഹ്യാൻ ആണ് സഹായധനം പ്രഖ്യാപിച്ചത്. അർജന്റീന, ഈജിപ്ത്, റുവാൺഡ, റുമേനിയ, പാകിസ്താൻ എന്നീ രാജ്യങ്ങളിലെ സ്പെഷ്യൽ ഒളിമ്പിക്സ് യൂണിഫൈഡ് ചാംപ്യൻ സ്കൂൾ പരിപാടിക്കും സഹായം ലഭിക്കും.

Read also: ഐപിഎൽ നടത്തിപ്പിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുക്കാൻ ബാബ രാംദേവിന്റെ പതഞ്‌ജലി തയ്യാറാകുമെന്ന് സൂചന

ഘടനാപരമായ മാറ്റത്തിലൂടെ സമൂഹത്തിൽ എല്ലാവരെയും ഉൾച്ചേർക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് യൂണിഫൈഡ് ചാമ്പ്യൻസ് സ്കൂൾ പരിപാടിയെന്ന് ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതി അഹമ്മദ് അൽ ബന്ന വ്യക്തമാക്കി. ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ നിശ്ചയദാർഢ്യമുള്ളവരെന്നാണ് പറയുന്നത്. നിശ്ചയദാർഢ്യമുള്ള അവരുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി. ഈ ആറു രാജ്യങ്ങളിലെയും സ്പെഷ്യൽ ഒളിമ്പിക്സ് സംഘടനകൾ വഴി ബൗദ്ധികവെല്ലുവിളി നേരിടുന്നവരെ ഉൾച്ചേർക്കുന്ന വിദ്യാഭ്യാസ പദ്ധതികൾ വികസിപ്പിക്കാൻ പരിപാടി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button