Latest NewsIndiaNews

ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി നരേന്ദ്ര മോദി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഓഫീസില്‍ 2,268 ദിവസം സേവനമനുഷ്ഠിച്ച ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്പേയിയെയാണ് പ്രധാനമന്ത്രി മോദി മറികടന്നത്.

2014 മെയ് 26 ന് ആദ്യമായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ സത്യപ്രതിജ്ഞ ചെയ്ത മോദി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിക്കുന്ന നാലാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തെ ഉന്നത പദവിയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ചു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസം മുതല്‍ 1964 മെയ് 27 ന് അദ്ദേഹം മരിക്കുന്ന ദിവസം വരെ അദ്ദേഹം അധികാരത്തിലിരുന്നു. അദ്ദേഹത്തിന്റെ കാലാവധി 16 വര്‍ഷവും 286 ദിവസവും ആയിരുന്നു.

ജവഹര്‍ലാല്‍ നെഹ്റുവിന്റെ മകള്‍ ഇന്ദിരാഗാന്ധി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. മൂന്ന് തവണകളിലായി 11 വര്‍ഷവും 59 ദിവസവും അവര്‍ പ്രധാനമന്ത്രിയുടെ സ്ഥാനം വഹിച്ചു.

പ്രധാനമന്ത്രി മോദിയുടെ മുന്‍ഗാമിയായ മന്‍മോഹന്‍ സിംഗ് ആണ് മൂന്നാം സ്ഥാനത്ത. അദ്ദേഹം രണ്ട് തവണ പ്രധാനമന്ത്രി സ്ഥാനം വഹിച്ചു, അതായത് 10 വര്‍ഷവും നാല് ദിവസവും. നാലാമതുള്ള മോദി വ്യാഴാഴ്ചയോടെ ആറുവര്‍ഷവും 79 ദിവസവും അധികാരത്തിലിരിക്കുകയാണ്.

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) വിജയത്തിലേക്ക് നയിച്ചതിന് ശേഷം നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ബിജെപി 303 സീറ്റുകള്‍ നേടി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഉയര്‍ന്നുവന്നപ്പോള്‍ അദ്ദേഹം രണ്ടാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2019 ല്‍ എന്‍ഡിഎ 353 സീറ്റുകള്‍ നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button