Latest NewsNewsIndia

പുല്‍വാമ ആക്രമണം പാകിസ്താന്‍ സൈന്യത്തിന്റെ അറിവോടെ; കേന്ദ്രസര്‍ക്കാരിനെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എന്‍.ഐ.എ.

ന്യൂഡല്‍ഹി : പൂല്‍വാമയില്‍ ജവാന്മാരുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ചാവേര്‍ ആക്രമണം പാകിസ്താന്‍ സൈന്യത്തിന്റെ അറിവോടെയെന്ന് എന്‍.ഐ.എ. കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.

പുല്‍വാമയിലെ ലാതേപോരാ അവന്തിപോരായിലാണ് 2019 ഫെബ്രുവരി 14ന് ആക്രമണം നടന്നത്.  ജയ്‌ഷെ മുഹമ്മദ് സംഘത്തെ തെരഞ്ഞെടുത്ത്, പരിശീലിപ്പിച്ചതും പാക് സൈന്യമാണ്. സ്‌ഫോടകവസ്തുക്കള്‍ എത്തിച്ച് നല്‍കി പദ്ധതി നടപ്പാക്കിയത് പാകിസ്താന്റെ രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐ ആണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ഈ മാസം അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഐ.എസ്.ഐയുടെ കൃത്യമായ ഇടപെടല്‍ 40 സൈനികരുടെ ദാരുണമായ മരണത്തിന് പിന്നിലുണ്ടെന്നും എന്‍.ഐ.എ വ്യക്തമാക്കി. പ്രദേശവാസിയും ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരനുമായ ആദില്‍ അഹമ്മദ് ദാറാണ് ചാവേറായി മാറിയത്. ഒരു കാറില്‍ സ്‌ഫോടകവസ്തു നിറച്ച് വാഹനവ്യൂഹത്തിന് നേരെ ഓടിച്ചുകയറ്റിയത്. കശ്മീരിലെ ഇന്ത്യയുടെ സാന്നിദ്ധ്യം ഇല്ലാതാക്കണമെന്നതാണ് അവരുടെ ആത്യന്തികമായ ലക്ഷ്യമെന്നും എന്‍.ഐ.എ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button