COVID 19Latest NewsKeralaNews

എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല; കോവിഡ് മരണം കണക്കാക്കുന്നതിനെ കുറിച്ച് വിശദീകരണവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഡബ്ല്യുഎച്ച്‌ഒയുടെ അംഗീകാരമുള്ള International Guidelines For Certification And Classification (Coding) Of Covid-19 As Cause Of Death എന്ന ഇന്റര്നാഷണല് ഗൈഡ് ലൈന് അനുസരിച്ചാണ് ഇവിടെയും കോവിഡ് മരണം സ്ഥിരീകരിക്കുന്നതെന്നും ഇതനുസരിച്ച്‌ കോവിഡ് രോഗം മൂർച്ഛിച്ച്അതുമൂലം അവയവങ്ങളെ ബാധിച്ച്‌ ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തില് ഉൾപ്പെടുത്താൻ കഴിയൂ എന്നും മന്ത്രി അറിയിച്ചു.

Read also: കൊറോണ വൈറസ്‌ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ അയവുകളുമായി കുവൈത്ത്‌

ഇക്കാര്യത്തില് സ്റ്റേറ്റ് പബ്ലിക് ഹെല്ത്ത് യൂണിറ്റ്, സ്റ്റേറ്റ് മെഡിക്കല് ബോര്ഡ്, ഇന്സ്റ്റിറ്റിയൂഷന് മെഡിക്കല് ബോര്ഡ്, സ്റ്റേറ്റ് പ്രിവന്ഷന് ഓഫ് എപ്പിഡമിക് ആന്റ് ഇന്ഫെക്ഷ്യസ് ഡിസീസസ് സെല് എന്നിവരുടെ അംഗങ്ങളടങ്ങുന്ന ഡെത്ത് ഓഡിറ്റ് കമ്മിറ്റിയാണ് തീരുമാനമെടുക്കുന്നത്. കോവിഡ് ബാധിച്ച ഒരാള് മുങ്ങിമരണം, ആത്മഹത്യ, അപകടം എന്നിവയിലൂടെ മരണമടഞ്ഞാല് അതിനെ കോവിഡ് മരണത്തില് ഉള്പ്പെടുത്തില്ല. കോവിഡില് നിന്നും മുക്തി നേടിയതിന് ശേഷമാണ് മരിക്കുന്നതെങ്കില് അത് കോവിഡ് മരണമായി കണക്കാക്കില്ല.സംശയകരമായ കോവിഡ് മരണം ഉണ്ടായാല് ഒരേ സമയം 3 സാമ്ബിളുകളാണ് എടുക്കുന്നത്. ഒരു സാമ്പിൾ എക്സ്പേര്ട്ട്-എക്സ്പ്രസ്/ട്രൂനാറ്റ് ടെസ്റ്റ് നടത്താനും രണ്ടാമത്തേത് എൻ‌ഐവി ആലപ്പുഴയ്ക്ക് പരിശോധിക്കാനയയ്ക്കാനും മൂന്നാമത്തേത് പിന്നീട് ആവശ്യമുണ്ടെങ്കിൽ പരിശോധിക്കാനായി റിസർവ് ചെയ്ത് വയ്ക്കാനുമാണ് എടുക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച്‌ മരണമടയുന്ന മൃതദേഹത്തില് നിന്നും പോസ്റ്റ്മോര്ട്ടം സാമ്ബിള് പരിശോധനയ്ക്ക് അയക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button