കൊച്ചി : കോവിഡ് സ്രവ സാംപിൾ ശേഖരണം നഴ്സുമാർ നിർവഹിക്കണമെന്ന സർക്കാർ ഉത്തരവ് പാലിക്കാനാവില്ലെന്ന് കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ. ഡോക്ടർമാർ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ ശ്രമിക്കുകയാണെന്നും നഴ്സുമാരുടെ മേൽ അധികഭാരം ചുമത്തുകയാണെന്നും കെ.ജി.എൻ.എ ആരോപിക്കുന്നു.
നഴ്സുമാരോ ലാബ് ടെക്നീഷ്യൻമാരോ ആണ് സ്രവ സാംപിൾ ശേഖരിക്കേണ്ടതെന്നും ഇവർക്കാവശ്യമായ പരിശീലനം ഡോക്ടർ/ ലാബ് ഇൻ ചാർജ് നൽകണമെന്നുമുള്ള ഉത്തരവ് ബുധനാഴ്ചയാണ് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ചത്. എന്നാൽ പല ജില്ലകളിലും ഇതിനുള്ള നീക്കം നേരത്തേ നടക്കുന്നുണ്ടെന്നാണ് സംഘടനയുടെ ജനറൽ സെക്രട്ടറി ടി. സുബ്രഹ്മണ്യൻ പറയുന്നത്.
‘ഡോക്ടറും നഴ്സും ലാബ് ടെക്നീഷ്യനും ഉൾപ്പെടുന്ന മെഡിക്കൽ ടീമാണ് സ്രവ സാംപിൾ ശേഖരിക്കുന്നത്. ആവശ്യത്തിന് ഡോക്ടർമാരുള്ള സാഹചര്യത്തിലും അവർ ഉത്തരവാദിത്തത്തിൽ നിന്നൊഴിഞ്ഞ് നഴ്സുമാരുടെ മേൽ അമിതഭാരം അടിച്ചേൽപിക്കുകയാണ്,’ സുബ്രഹ്മണ്യൻ പറഞ്ഞു.
Post Your Comments