കോഴിക്കോട്: കരിപ്പൂര്‍ എയര്‍ഇന്ത്യ വിമാനാപകടം, അന്വേഷണത്തിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചു. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ആണ് അഞ്ചംഗ സമിതിയെ നിയോഗിച്ചത്.. ക്യാപ്റ്റന്‍ എസ്.എസ്. ചാഹര്‍ ആണ് അന്വേഷണ സമിതിക്ക് നേതൃത്വം നല്‍കുക.
അപകടത്തിന് കാരണമായിരിക്കാവുന്ന കാര്യങ്ങള്‍ കണ്ടെത്തുക, അപകടത്തിലേക്ക് നയിച്ചിരിക്കാവുന്ന കാര്യങ്ങള്‍, ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ സംഭവിക്കാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിവയാണ് ചുമതലകള്‍. അഞ്ചു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും.
Post Your Comments