
തിരുവനന്തപുരം/കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും സ്വർണ്ണക്കടത്ത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 566 ഗ്രാം സ്വർണ്ണവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു കിലോ സ്വർണ്ണവുമാണ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ടു കരിപ്പൂരിലെത്തിയ ഒറ്റപ്പാലം സ്വദേശികളായ രണ്ട് പേരെയും തിരുവനന്തപുരത്ത് എത്തിയ കാസർകോട് സ്വദേശികളായ രണ്ട് പേരെയും പോലീസ് പിടികൂടി,
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് 29 ലക്ഷം രൂപയുടെ 566 ഗ്രാം സ്വർണ്ണം കണ്ടെടുത്തത്. മിശ്രിത രൂപത്തിലാക്കി സോക്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 336 ഗ്രാം സ്വര്‍ണ്ണം. 230 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമാലയും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. തിരുവനന്തപുരത്ത് ദുബായിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നുമാണ് 50ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടിച്ചെടുത്തത്.
Post Your Comments