തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് അതിഗുരുതരാവസ്ഥയിലേയ്ക്ക്. സെപ്തംബറില്‍ കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം വന്‍ തോതില്‍ ഉയരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.. പ്രതിദിനം പതിനായിരം മുതല്‍ ഇരുപതിനായിരം വരെ രോഗികള്‍ ഉണ്ടായേക്കാമെന്നാണ് അനുമാനിയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിക്കുന്നതിന്റെ മാനദണ്ഡം മാറ്റാന്‍ ഒരു വിദഗ്ധ സമിതിയും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.കെ ശൈലജ വ്യക്തമാക്കി. ഡബ്യൂഎച്ച്ഒയുടെയും ഐ.സി.എം.ആറിന്റെയും മാനദണ്ഡങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നും കെ.കെ ശൈലജ വ്യക്തമാക്കി.
Read Also : തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം
സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്നത്തേത്.
Post Your Comments