ന്യൂയോർക്ക് : ലോകത്തെ 2 കോടി കോവിഡ് കേസുകളിൽ 1.3 കോടിയിലേറെ പേരും വൈറസ് മുക്തരായി. ആകെ മരണം 7.4 ലക്ഷം. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും യുഎസ്, ബ്രസീൽ എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ മരണസംഖ്യയിൽ യു കെയെ മറികടന്ന് ഇപ്പോൾ നാലാം സ്ഥാനത്തായി.
യു എസിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 5,360,023 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 169,124 പേർ ഇതുവരെ അമേരിക്കയിൽ മരിച്ചു. 2,805,104 പേർ രോഗമുക്തി നേടി. ബ്രസീലിൽ ഇതുവരെ 3,170,474 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 104,263 ആയി. 2,309,477 പേർ സുഖം പ്രാപിച്ചു.
ഇന്ത്യയിൽ 2,395,471 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 47,138 പേർ മരിച്ചു. 1,695,860 പേർ രോഗമുക്തി നേടി. ആന്ധ്രയില്‍ കഴിഞ്ഞ ദിവസം 9597 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 93 പേര്‍ മരിച്ചു. ആന്ധ്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 2,54,146 ആയി ഉയര്‍ന്നു. നിലവില്‍ 90,425 പേരാണ് ചികിത്സയിലുളളത്. കർണാടകയിൽ 7883 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതില്‍ 2802 കേസുകളും ബംഗളൂരുവിൽ നിന്നാണ്.
Post Your Comments