അബുദാബി : ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇത്തിഹാദ് എയര്‍വെയ്സ്. അബുദാബിയില്‍ നിന്ന് പുറപ്പെടുന്ന ഇത്തിഹാദ് എയര്‍വേയ്‌സിലെ യാത്രക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നിലവില്‍ സ്വിറ്റ്സര്‍ലാന്‍ഡ്, യു.കെ തുടങ്ങിയ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ യാത്രക്കു മാത്രമായിരുന്നു കോവിഡ് പരിശോധന ഫലം വേണ്ടിയിരുന്നത്.
Read Also : കേരളത്തില്‍ സെപ്തംബറില്‍ പ്രതിദിനം 10,000 മുതല്‍ 20,000 വരെ രോഗികള്‍ ഉണ്ടായേക്കാമെന്ന് മന്ത്രി കെ.കെ ശൈലജ
എന്നാല്‍, ഞായറാഴ്ച മുതല്‍ അബുദാബിയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തില്‍ സഞ്ചരിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും ബോര്‍ഡിങ് പാസ് ലഭിക്കണമെങ്കില്‍ യാത്രക്കുമുമ്പ് കോവിഡ്-19 രോഗ മുക്തരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിദേശത്തു നിന്ന് അബൂദബിയില്‍ എത്തുന്ന എല്ലാ യാത്രക്കാരും പരിശോധന ഫലം പരിഗണിക്കാതെ 14 ദിവസം സ്വയം ക്വാറന്റീനില്‍ കഴിയണമെന്നതും നിര്‍ബന്ധമാക്കി.
സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറികളില്‍ യാത്രക്ക് 96 മണിക്കൂര്‍ മുമ്പ് നടത്തിയ പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്. ഇന്ത്യ, പാക്കിസ്ഥാന്‍ സെക്ടറുകളില്‍ നിന്നും പുറപ്പെടുന്നവര്‍ ഇത്തിഹാദ് എയര്‍വേയ്സിന്റെ അംഗീകൃത മെഡിക്കല്‍ സൗകര്യം ഉപയോഗിക്കണം. 12 വയസില്‍ താഴെയുള്ള കുട്ടികളെയും ഭിന്നശേഷിക്കാരെയും പി.സി.ആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Post Your Comments